ആ പോസ്റ്റര്‍ ഒരുക്കിയത് ഇങ്ങനെയാണ്..; ശരീരം ക്യാന്‍വാസ് ആക്കി ഹന്ന റെജി, വീഡിയോ

ഹന്ന റെജി കോശിയും കലേഷ് രാമാനന്ദനും ഒന്നിച്ച ‘ഫെയ്‌സസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ടോപ്ലെസ് ആയാണ് ഹന്നയും കലേഷും ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ശരീരത്തില്‍ ബോഡി പെയിന്റ് ചെയ്തു കൊണ്ടായിരുന്നു ഇരുതാരങ്ങളുടെയും ലുക്ക്. ഇതിന് പിന്നാലെ ബോഡി പെയിന്റ് ചെയ്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹന്ന.

പോസ്റ്റര്‍ നിര്‍മിച്ചതിന്റെ ബിഹൈന്‍ഡ് ദ് സീന്‍ വിഡിയോയും ശ്രദ്ധ നേടുകയാണ്. യഥാര്‍ത്ഥ പെയിന്റിംഗ് കലാകാരന്മാരെ ക്ഷണിച്ചു വരുത്തി, വളരെയേറെ സമയം ചിലവിട്ടാണ് ഈ പെയിന്റിംഗ് ചെയ്തിരിക്കുന്നത്. അതേസമയം, നവാഗതനായ നീലേഷ് ഇകെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്വികെഎ മൂവീസിന്റെ ബാനറില്‍ എസ്‌കെആര്‍, അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍.

സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്‌സസിന് ഉണ്ട്. കോളിന്‍സ് ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റിങ്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ