ടോപ്‌ലെസ് ആയി ഹന്നയും കലേഷും, പെയിന്റില്‍ മുങ്ങിക്കുളിച്ച പോസ്റ്റര്‍; 'ഫെയ്‌സസ്' ഫസ്റ്റ്‌ലുക്ക് ചര്‍ച്ചയാകുന്നു

ഹന്ന റെജി കോശിയും കലേഷ് രാമാനന്ദനും ഒന്നിക്കുന്ന ‘ഫെയ്‌സസ്’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. ടോപ്ലെസ് ആയി ബോഡി പെയ്ന്റിങ് ചെയ്താണ്‌ നായകനും നായികയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നവാഗതനായ നീലേഷ് ഇകെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എസ്‌വികെഎ മൂവീസിന്റെ ബാനറില്‍ എസ്‌കെആര്‍, അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍.

സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്സസിന് ഉണ്ട്. കോളിന്‍സ് ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു, മനു ഷാജുവാണ് എഡിറ്റിങ്.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി