'നമ്പര്‍ തന്നത് മഞ്ജു വാര്യര്‍, വൈകിയെങ്കിലും ആശംസകള്‍'; 'ഹോം' സംവിധായകന് ഗൗതം മേനോന്റെ സന്ദേശം

ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ‘ഹോമിനെ പ്രശംസിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. തനിക്കു ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശംത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിത്രത്തിന്റെ സംവിധായകനായ റോജിന്‍ തോമസ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മഞ്ജു വാര്യറില്‍ നിന്നാണ് റോജിന്റെ നമ്പര്‍ വാങ്ങിയതെന്ന് ഗൗതം മേനോന്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ‘സിനിമ ഏറെ ഇഷ്ടപ്പെട്ടു.

ചിത്രത്തിന്റെ ആശയവും അതിന്റെ എഴുത്തും എക്‌സിക്യൂഷനും വളരെ നന്നായിട്ടുണ്ട്. അനേകമാളുകള്‍ ഇതിനോടകം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാലും പറയുന്നു, വളരെ നല്ല വര്‍ക്കാണ് ഇത്,’ ഗൗതം മോനോന്റെ സന്ദേശത്തില്‍ പറയുന്നു.

താരനിര്‍ണയമാണ് ചിത്രത്തിന് ഇത്രയും വ്യത്യാസം ഉണ്ടാക്കിയത്. അഭിനേതാക്കളെല്ലാം വളരെ നന്നായിരുന്നു. അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നുവെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ഗൗതം മേനോന്റെ സന്ദേശം അവസാനിക്കുന്നത്.

സീനിയേഴ്‌സിന്റെ പ്രശംസകള്‍ കിട്ടുന്നത് സന്തോഷമാണെന്നും എന്നാല്‍ അതൊരു സൂപ്പര്‍ സീനിയറില്‍ നിന്നാകുമ്പോള്‍ സന്തോഷം ഇരട്ടിയാകുമെന്നുമാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് റോജിന്‍ കുറിച്ചത്. അഭിനന്ദനങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും റോജിന്‍ നന്ദിയറിയിക്കുകയും ചെയ്തു. നടന്‍ സിദ്ധാര്‍ഥും ഹോമിനെ പ്രശംസിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഓണം റിലീസായി ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ഹോം പ്രേക്ഷകരിലെത്തിയത്.

ഇന്ദ്രന്‍സ് ഒലിവര്‍ ട്വിസ്റ്റായി എത്തിയ ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്ക് പുറമെ മഞ്ജു പിള്ള, നസ്‌ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്റണി തുടങ്ങിയവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജയസൂര്യ നായകനാവുന്ന ‘കത്തനാര്‍’ ആണ് റോജിന്‍ തോമസിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രം.

Latest Stories

ഐഎംഎഫിലെ ഉന്നത പദവി രാജിവെച്ച് ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍