സിന്ദൂരം അണിഞ്ഞ് നവവധുവിനെ പോലെ അമൃത; വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ? വെെറലായി ചിത്രങ്ങൾ

അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍. ഇരുവരും പഴനിയില്‍ പോയി മാലയിട്ടു നില്‍ക്കുന്ന ചിത്രമാണ് പങ്കു വെച്ചിട്ടുള്ളത്. പളനി മുരു​കന് ഹരോ ഹരോ എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് നിരവധി കമന്റുകളാണ് വരുന്നത്. വിവാഹ ചടങ്ങുകളുടേതെന്ന് തോന്നിക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.

സിന്ദൂരമണിഞ്ഞ് നവ വധുവിനെപ്പോലെയാണ് ചിത്രത്തിൽ അമൃത. ഏറെ നാളായി ഇരുവരും പ്രണയബന്ധത്തിലാണെന്ന് താരങ്ങൾ തന്നെ തുറന്നുസമ്മതിച്ചിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചാ വിഷയമായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അമൃത സുരേഷും ഗോപി സുന്ദറും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു. തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ ഉണ്ടാവുമെന്നും വീഡിയോയ്ക്കൊപ്പം അമൃത കുറിച്ചിരുന്നു.

പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ പുറത്തു വിട്ടത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്. ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്.അത് വിവാഹ കാര്യമായിരുന്നോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി