'ഇനി അഭ്യൂഹങ്ങളില്ല, വിവാഹത്തിനൊരുങ്ങി വിശാലും സായ് ധൻഷികയും'; വെളിപ്പെടുത്തൽ ട്രെയ്‌ലർ ലോഞ്ചിൽ

തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ഇക്കഴിഞ്ഞ ദിവസമാണ് കോളിവുഡിലെ ആക്ഷൻ ഹീറോ വിശാൽ തന്റെ വിവാഹത്തെ പറ്റി വെളിപ്പെടുത്തൽ നടത്തിയത്. ഭാവി വധുവിനെ കണ്ടെത്തിയെന്നും തന്റെ വിവാഹം ഉടനുണ്ടാവുമെന്നുമാണ് വിശാൽ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാവുമെന്ന് വിശാൽ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും വിശാൽ പറഞ്ഞിരുന്നു.

പിന്നാലെ ആരാണ് ആ വധു ആരെന്നായിരുന്നു ആരധകർക്കിടയിലെ ചർച്ച. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആ നടി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സോളോ, കബാലി, പെറാൺമെയ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രി സായി ധൻഷികയെയാണ് വിശാൽ വിവാഹം കഴിക്കാനൊരുങ്ങുന്നത്. സായ് ധൻഷിക നായികയാകുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് വിഷലിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി നടി തന്നെ വിവാഹവിവരം വെളിപ്പെടുത്തുകയായിരുന്നു.

“ഇന്ന് തന്നെ തുറന്ന് പറയേണ്ടി വരുമെന്ന് കരുതിയില്ല, ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന് മാത്രം എല്ലാവരും കരുതിയാൽ മതിയെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ രാവിലെ ഒരു പത്രത്തിലൂടെ ഈ വാർത്ത പുറത്തുവന്നു. അതിനാലിനി മറച്ചു പിടിക്കാനായി ഒന്നുമില്ല. ഈ വരുന്ന ആഗസ്റ്റ് 29 ന് ഞങ്ങളിരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്” സായ് ധൻഷിക പറയുന്നു.

47 കാരനായ വിശാൽ മുൻപും വിവാഹിതനാകുന്നുവെന്ന വാർത്ത ഗോസിപ്പ് കോളങ്ങൾ പല വട്ടം ആഘോഷമാക്കിയിരുന്നുവെങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇതാദ്യമാണ്. ഇതിനു മുൻപ് താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹ വിവരങ്ങളും വധുവിന്റെ പേരും ഉടൻ വെളിപ്പെടുത്തുമെന്നും അറിയിച്ചിരുന്നുവെങ്കിലും വാർത്ത പുറത്തുവന്നത് വിശാലിന്റെ സാന്നിധ്യത്തിൽ സായ് ധൻഷികയിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.

തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഔദ്യോഗിക യോഗങ്ങൾക്ക്‌ വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷമേ താൻ വിവാഹിതനാകൂ എന്ന് വിശാൽ 9 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോഴേയ്ക്കും താരത്തിന്റെ വിവാഹമടുത്തു എന്ന് തമിഴ് മാധ്യമ പ്രവർത്തകർക്കിടയിൽ സംസാരമുണ്ടായിരുന്നു. അതേസമയം ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച ആക്ഷൻ സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നു.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി