കോപ്പിയടിക്ക് ഒരു പരിധിയില്ലെടേ..; അനിരുദ്ധിന്റെ മ്യൂസിക് അതേപോലെ പകര്‍ത്തി ജി.വി പ്രകാശ് കുമാര്‍, 'ഗുഡ് ബാഡ് അഗ്ലി' എയറില്‍

‘വിടാമുയര്‍ച്ചി’ക്ക് പിന്നാലെ അജിത്തും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ആണ്. രമ്യ എന്ന കഥാപാത്രമായാണ് തൃഷ ചിത്രത്തില്‍ വേഷമിടുന്നത്. തൃഷയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാരിക്കുന്നത്. ടീസറിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ആണ് വിവാദമായിരിക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ അനിരുദ്ധ് ഒരുക്കിയ അതേ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ തന്നെയാണ് ജി.വി പ്രകാശ് കുമാര്‍ ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. തൃഷയുടെ ക്യാരക്ടര്‍ ടീസറും ജയിലറിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ഒന്നിച്ച് ചേര്‍ത്ത വീഡിയോ പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരിക്കുന്നത്.

‘കോപ്പിയടിക്കാം പക്ഷെ അത് തന്നെ എടുത്ത് വയ്ക്കണോ’ എന്നാണ് എക്‌സില്‍ ഒരാള്‍ ചോദിക്കുന്നത്. ജി.വി പ്രകാശ് കുമാറിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഏപ്രില്‍ 10ന് ആണ് ചിത്രത്തിന്റെ റിലീസ്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യന്‍ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഗുഡ് ബാഡ് അഗ്ലിയില്‍ സിമ്രാന്‍ ഒരു കാമിയോ വേഷത്തിലെത്തുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം സിമ്രാനും അജിത്തും ഒരു സിനിമയില്‍ വീണ്ടും ഒന്നിക്കുന്നത്. സുനില്‍, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി