ദുല്‍ഖര്‍ സല്‍മാന്റെ വരവിനിടെ ആരാധകരുടെ ആരവങ്ങളിലും ആഘോഷങ്ങളിലും മുങ്ങിപ്പോയി നടന്‍ ഗോകുല്‍ സുരേഷ്. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ദുല്‍ഖറിനെ വളഞ്ഞു.
ദുല്‍ഖറിനെ സംരക്ഷിച്ച് ബോഡിഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് ദുല്‍റിനൊപ്പം എല്ലാവരും നടന്നു നീങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
രാഹുല്‍ ഫോട്ടോഷൂട്ട് ഒഫീഷ്യല്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. താനും ഇതുപോലെ ഒരുപാട് വേദന അനുഭവിച്ചാണ് എത്തിയത്, ഈ വീഡിയോ ഇട്ടത് ഏരെയും വേദനിപ്പിക്കാന്‍ അല്ല എന്നും ഈ വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.
View this post on InstagramA post shared by Rahul Thankachan (@rahulphotoshoot_official)
അതേസമയം, ഓഗസ്റ്റ് 24ന് ആണ് കിംഗ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ഗോകുല്‍ സുരേഷ് എത്തുന്നത്. എസ്‌ഐ ടോണി എന്ന കഥാപാത്രമായാണ് ഗോകുല്‍ വേഷമിടുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. ബജറ്റില്‍ ഒരുക്കുന്ന ചിത്രം 400ല്‍ അധികം സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസാകും.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.