'ഗോഡ് സെക്സ് ആന്റ് ട്രൂത്ത്'; ആളുകള്‍ ഇരച്ചുകയറി; സൈറ്റ് ക്രാഷായതോടെ നിരാശരായി ആരാധകര്‍; ഉടന്‍ ലഭ്യമാകുമെന്നാണ് സംവിധായകന്‍

അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍ക്കോവ കേന്ദ്ര കഥാപാത്രമായെത്തുന്ന രാം ഗോപാല്‍ വര്‍മ ചിത്രം “ഗോഡ് സെക്സ് ആന്റ് ട്രൂത്ത്” ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ സിനിമ കാണാന്‍ എത്തിയതോടെ സെര്‍വര്‍ ഡൗണായി. നെറ്റില്‍ റിലീസായ ഉടനെ ലക്ഷകണക്കിന് ആള്‍ക്കാരാണ് സിനിമ കാണാന്‍ എത്തിയത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. അതേസമയം സൈറ്റ് ഉടന്‍ ലഭ്യമാകുമെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗോഡ് ആന്റ് സെക്‌സ് അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തക ദേവിയുടെ പരാതിയില്‍ ആര്‍ജിവിക്കതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. അസ്ലീല രംഗങ്ങള്‍ ഇലക്ട്രോണിക് മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ഐടി ആക്ടിന്റെ 67ാം വകുപ്പ് പ്രകാരമാണ് കേസ്. സിനിമയ്‌ക്കെതിരെ നേരത്തേ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളികള്‍ക്ക് മറുപടിയെന്നോണം പ്രഖ്യാപിച്ചിരുന്ന ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് ആര്‍.ജി.വി.

അശ്ലീലമായ രീതിയില്‍ ലൈംഗികതയെ അവതരിപ്പിക്കാനല്ല താന്‍ ഇങ്ങനെയൊരു ചിത്രമെടുത്തതെന്നാണ് ആര്‍ജിവി പറയുന്നത്. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിയ മാല്‍ക്കോവയുടെ നഗ്നതയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധവുമായി അവതരിപ്പിക്കുക എന്നതാണ് ഈ സിനിമയിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ജിവി പറയുന്നു. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി