'ഈ സിനിമ മാമൂലുകളെ ധിക്കരിക്കും.. നമ്മെ പ്രകോപിപ്പിക്കും'; വിവാദങ്ങള്‍ക്കിടെ ഗീതുവിന്റെ കുറിപ്പ്

യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ‘ടോക്‌സിക്’ സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോ എത്തിയതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചര്‍ച്ചയാവുകയാണ്. ‘കസബ’ സിനിമയെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി അന്യഭാഷാ സിനിമ എടുക്കുമ്പോള്‍ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം മറന്നോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ടോക്‌സിക് ചിത്രത്തിന്റെ ഗ്ലിംപ്‌സില്‍ നായകന്‍ യാഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്തേക്ക് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിച്ച് യാഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഗീതു മോഹന്‍ദാസിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നും നമ്മുടെ ഉള്ളിലെ കലാപങ്ങളെ പ്രകോപിപ്പിക്കുമെന്നും ഗീതു കുറിച്ചു. യാഷിനെ അറിയുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വളരെ നിഗൂഢണ്. മറ്റുള്ളവര്‍ സാധാരണം എന്ന് കല്‍പ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസിനൊപ്പം ടോക്‌സിക്കിന്റെ ലോകം എഴുതാന്‍ കഴിഞ്ഞത് ഒരു ഭാഗ്യവും ഒപ്പം ആവേശകരവുമാണ്.

നമ്മുടെ രണ്ട് ചിന്താധാരകള്‍ കൂട്ടിച്ചേരുമ്പോള്‍, അതിന്റെ ഫലം വിട്ടുവീഴ്ചകളോ പ്രശ്‌നങ്ങളോ ആയിരുന്നില്ല, അത് അതിര്‍ത്തികളും ഭാഷകളും സാംസ്‌കാരിക പരിമിതികളും കടന്ന്, കൊമേഴ്‌സ്യല്‍ സിനിമയുടെ കൃത്യതയും കലാപരമായ വീക്ഷണവും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന പരിവര്‍ത്തനമായിരുന്നു. കലയുടെ സൃഷ്ടി പവിത്രമാണെന്ന് യാഷ് എന്നെ പഠിപ്പിച്ചു.

ഇതൊരു സംവിധായിക അവരുടെ നടനെ പറ്റി മാത്രം പറയുന്നതല്ല. യാഷിന്റെ അചഞ്ചലമായ അഭിനിവേശവും സര്‍ഗ്ഗാത്മകതയും മനസിലാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പറയാനാവുന്നതാണ്. ഞങ്ങളുടെ മോണ്‍സ്റ്റര്‍ മനസിന് ജന്മദിനാശംസകള്‍ എന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ