ലക്ഷത്തിൽ നിന്നും കോടിയിലേക്ക്; കളക്ഷനിൽ ഓരോ ദിവസവും ഞെട്ടിച്ച് ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം

കളക്ഷനിൽ ഓരോ ദിവസവും ഞെട്ടിക്കുകയാണ് ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം. ചിത്രത്തിന്റെ ആദ്യ ദിനം 45 ലക്ഷം കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ കോടികളിലാണ് എത്തി നിൽക്കുന്നത്. പ്രേക്ഷകരെ ഒന്നാകെ പരിപൂർണമായി തൃപ്തിപ്പെടുത്തിയ സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റിയും ഇതിനോടകം തന്നെ കിട്ടിക്കഴിഞ്ഞിട്ടുമുണ്ട്.

ഓണം റിലീസായി സെപ്റ്റംബർ 12ന് ആണ് കിഷ്‍കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റി മറിച്ചുള്ള പ്രകടനമാണ് ചിത്രം ആദ്യദിനം മുതൽ കാഴ്ചവച്ചത്. ചിത്രം ഓരോ ദിവസം കഴിയുമ്പോഴും മികച്ച രീതിയിൽ മുന്നേറുകയാണ്. പ്രേക്ഷക- നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമാണ് ഓരോ ദിവസവും കിഷ്‍കിന്ധാ കാണ്ഡം കാഴ്ചവയ്ക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ദിനം നാല്പത്തി അഞ്ച് ലക്ഷം രൂപയായിരുന്നു കിഷ്‍കിന്ധാ കാണ്ഡം നേടിയത്. അറുപത്തി അഞ്ച് ലക്ഷം രണ്ടാം ദിന കളക്ഷനിൽ ലഭിച്ചു. മൂന്നാം ദിനം 1.35 കോടിയും നാലാം ദിനത്തിൽ രണ്ട് കോടിയും അടുപ്പിച്ച് ചിത്രം നേടിയിരുന്നു. കിഷ്‍കിന്ധാ കാണ്ഡത്തിന്‍റെ ബോക്സ് ഓഫീസിൽ കണക്ക് പുറത്ത് വരുമ്പോൾ റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ഏഴ് കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും കിഷ്‍കിന്ധാ കാണ്ഡം നേടിയിരിക്കുന്നത്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിച്ചത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ