ഫ്രൈഡേ ഫിലിം ഹൗസിന്റെ 'സൂഫിയും സുജാതയും'; നായികയായി അദിതി റാവു ഹൈദരി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ പുതിയ ചിത്രവുമായി വിജയ് ബാബു. സൂഫിയും സുജാതയും എന്നു പേരിട്ടിരിക്കുന്ന ചിത്രം മ്യൂസിക്കല്‍ ലൗ സ്റ്റോറിയായാണ് ഒരുങ്ങുന്നത്. നരണിപ്പുഴ ഷാനവാസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രജാപതി എന്ന ചിത്രത്തിലൂടെ സിനിമ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ബോളിവുഡ് നടി അദിതി റാവു ഹൈദരി ആണ് നായികയായി എത്തുന്നത്.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ, കലാരഞ്ജനി, ബാലന്‍ പാറയ്ക്കല്‍, നവാസ് വള്ളിക്കുന്ന് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് ഈണം പകരുന്നു. അനുമൂത്തേടത്താണ് ഛായാഗ്രഹണം.

സെപ്റ്റംബര്‍ 20 മുതല്‍ മൈസൂറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രതീഷ് വേഗ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രവുമാണ് സൂഫിയും സുജാതയും

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി