അപകടം നടന്നത് വനമേഖലയില്‍, ചികിത്സയൊക്കെ നല്‍കിയതാണ്..; പ്രതികരിച്ച് 'ഫൂട്ടേജ്' നിര്‍മ്മാതാക്കള്‍

നടി ശീതള്‍ തമ്പിയുടെ പരാതി തള്ളി ‘ഫൂട്ടേജ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍. അപകടം ഉണ്ടായപ്പോള്‍ വേണ്ട ചികിത്സ നല്‍കി എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നല്‍കിയെന്നും നിര്‍മ്മാതാക്കളായ മൂവി ബക്കറ്റ് വ്യക്തമാക്കി.

എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പരിക്കേറ്റ തനിക്ക് ചികിത്സാ സഹായം ലഭിച്ചില്ല എന്നാണ് ശീതള്‍ തമ്പിയുടെ പരാതി. സെറ്റില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും പാരതിയില്‍ പറയുന്നുണ്ട്. അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം എന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫൂട്ടേജിന്റെ നിര്‍മ്മാതാവ് കൂടിയായ മഞ്ജു വാര്യര്‍ക്കും നിര്‍മ്മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനും എതിരെയാണ് നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിമ്മിനി വനമേഖലയില്‍ നടന്ന ചിത്രീകരണത്തില്‍ ഒരു ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു.

മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി.

പക്ഷേ നിര്‍മ്മാതാക്കള്‍ പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണ്. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

Latest Stories

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ് എത്തി

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി