നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു! ഫിറ്റ്‌നസ് ട്രെയ്‌നര്‍ പിടിയില്‍

യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഫിറ്റ്നസ് ട്രെയ്നര്‍ അറസ്റ്റില്‍. തെലുങ്ക് സിനിമാ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആദിത്യ അജയ് കപൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സുഹൃത്ത് വഴിയാണ് നടിയും ആദിത്യ അജയ് കപൂറും പരിചയപ്പെട്ടത്.

ഈ ബന്ധം ഇരുവരും തുടരുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹ കാര്യം ചോദിച്ചപ്പോള്‍, നടിയുമായി ശാരീരികബന്ധം തുടരണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. അത് നിരസിച്ചപ്പോള്‍ നടിയെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു.

കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വച്ച് തന്നെ ബലാത്സംഗം ചെയ്തതായാണ് നടിയുടെ ആരോപണം. പിന്നീട് നടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് നടി പൊലീസിനെ സമീപിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരവുമാണ് ആദിത്യ അജയ് കപൂറിനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ