കാഴ്ച്ചകളുടെ വിരുന്നൊരുക്കി 'പട്ടാഭിരാമ'നിലെ ആദ്യ വീഡിയോ ഗാനം 'ഉണ്ണിഗണപതിയേ'

കണ്ണന് താമരക്കുളം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം പട്ടാഭിരാമനിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ഉണ്ണി ഗണപതിയേ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. എംജി ശ്രീകുമാറാണ് ആലാപനം.

ആടുപുലിയാട്ടത്തിനു ശേഷം ജയറാം-ഷീലു ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പട്ടാഭിരാമന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം അയ്യര്‍ ദി ഗ്രേറ്റ് എന്ന വിശേഷണത്തോടെയാണ് എത്തുന്നത്.ജയറാമിനെ കൂടാതെ ബൈജു സന്തോഷും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ഒപ്പം ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍, പ്രജോദ് കലാഭവന്‍, മിയ, ഷീലു എബ്രഹാം, ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ലെന, തെസ്‌നിഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ആടുപുലിയാട്ടത്തിനു ശേഷം ജയറാം-ഷീലു ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. പട്ടാഭിരാമന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത നാല് സിനിമകളില്‍ മൂന്നെണ്ണത്തിലും നായകന്‍ ജയറാമായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളും ഇതേ കൂട്ടുകെട്ടില്‍ റിലീസിനെത്തി. ഉണ്ണി മുകുന്ദന്‍ നായകനായ ചാണക്യതന്ത്രമാണ് കണ്ണന്‍ താമരക്കുളം അവസാനമായി ഒരുക്കിയ ചിത്രം.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ