ആദ്യമായിട്ടാ എന്നെ ഒരു പെണ്ണ് തോല്‍പ്പിക്കുന്നത്'; സസ്‌പെന്‍സ് നിറച്ച് 'ചതുരം' ടീസര്‍

സിദ്ധാര്‍ഥ് ഭരതന്റെ ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത് വിട്ടു. സസ്‌പെന്‍സ് നിറച്ച് കൊണ്ട് സ്വാസികയും റോഷന്‍ മാത്യുവും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടന്‍ പുറത്തുവിടും. ഓഗസ്റ്റില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് സിദ്ധാര്‍ഥ് നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 2019-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബോര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

അതേസമയം, ‘ജിന്ന് ‘എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രനാണ് നായിക. ചിത്രത്തിന്റെ റിലീസ് അടുത്തിടെയാണ് മാറ്റിവച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ