'റീബില്‍ഡിംഗ് ആന്‍ എംപയര്‍'; പുതുചരിത്രം സൃഷ്ടിക്കാന്‍ കെജിഎഫ് 2; ഫസ്റ്റ്‌ലുക്ക് എത്തി

കന്നഡ ബാഹുബലി എന്നറിയപ്പെട്ട കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന്‍ യഷിനെ പോസ്റ്ററില്‍ കാണാം. രണ്ടാം ഭാഗത്തില്‍ അധീര എന്ന വില്ലനായെത്തുന്നത് സഞ്ജയ് ദത്താണ്. യാഷിനൊപ്പം സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ ആരാധകര്‍ ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. മലയാളം ഉള്‍പ്പടെ ആറ് ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

കെജിഎഫിന്റെ രണ്ടാം ഭാഗം വലുതും മികച്ചതുമായിരിക്കുമെന്നാണ് യാഷ് പറയുന്നത്. ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് കരുത്തു പകരുന്നു എന്നും കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നും യാഷ് പറയുന്നു. 225 കോടിയാണ് ഒന്നാം ഭാഗം നേടിയത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. കോളാറിലെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന രണ്ടാം ഭാഗം അടുത്ത വര്‍ഷമായിരിക്കും റിലീസ് ചെയ്യുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ