'ഞാന്‍ കണ്ടതാ സാറേ', ഇന്ദ്രജിത്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇന്ദ്രജിത്ത് ചിത്രം ‘ഞാന്‍ കണ്ടതാ സാറേ’ അടുത്തിടെ ചിത്രീകരണം ആരംഭിച്ചിരുന്നു. നവാഗതനായ വരുണ്‍ ജി പണിക്കറാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നര്‍മ്മത്തില്‍ പറയുന്ന ഒരു ത്രില്ലര്‍ ചിത്രമായ ഞാന്‍ ‘കണ്ടതാ സാറേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.

ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോന്‍, അലന്‍സിയര്‍, എന്നിവരും ‘ഞാന്‍ കണ്ടതാ സാറേ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സാബുമോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണ, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, മല്ലിക സുകുമാരന്‍, അഞ്ജന അപ്പുക്കുട്ടന്‍, എന്നിവരാണ് മറ്റു താരങ്ങള്‍. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിന്റെ രചന അരുണ്‍ കരിമുട്ടാണ്.

ഹൈലൈന്‍ പിക്ചേഴ്സിന്റെയും ലെമണ്‍ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ പ്രകാശ് ഹൈലയിനും പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസര്‍ ബാബു ആര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമീര്‍ അബ്ദുള്‍ അസീസ്. തിരുവനന്തപുരം പരിസര പ്രദേശങ്ങളിലുമായി ‘ഞാന്‍ കണ്ടതാ സാറേ’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ഞാന്‍ കണ്ടതാ സാറേ’യുടെ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റും പിആര്‍ഒ വാഴൂര്‍ ജോസും ആണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ