നടി ഭാവനയുടെ സിനിമയുടെ ലൊക്കേഷനില്‍ വമ്പന്‍ തീപിടുത്തം!; അണിയറപ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടി ഭാവന നായികയായി അഭിനയിക്കുന്ന പുതിയ കന്നഡ ചിത്രം ഭജരംഗിയുടെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ തീപടരുകയായിരുന്നു. നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ നിന്നുമായിരുന്നു ഷൂട്ടിങ്. തീ ആളി പടര്‍ന്ന സമയത്ത് താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ സെറ്റിലുണ്ടായിരുന്നു.

കൃത്യ സമയത്ത് തന്നെ അപകടം തിരിച്ചറിഞ്ഞതോടെ അതിവേഗം അത് നിയന്ത്രണത്തിലാക്കാന്‍ സാധിച്ചു. ഇതോടെ ആര്‍ക്കും പരിക്കേള്‍ക്കാതെ എല്ലാവരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സെറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നതായി നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്റംഗിയുടെ രണ്ടാം ഭാഗമായിട്ടൊരുക്കുന്ന ചിത്രമാണിത്. ഈ വര്‍ഷം ഏപ്രിലോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാന്‍ തീരുമാനിച്ചിരിക്കുുന്ന സിനിമയില്‍ ശിവ രാജ്കുമാറഉം ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷ എ ആണ് സംവിധാനം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍