വിജയക്കൊടി പാറിച്ച് 'ഫൈനല്‍സ്'; വ്യാഴാഴ്ച മുതല്‍ ഗള്‍ഫ് നാടുകളിലും

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി രണ്ടാം വാരവും പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ വിജയക്കൊടി പാറിച്ച് മുന്നേറുന്ന ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിനെത്തുകയാണ്. വ്യാഴാഴ്ച്ചയാണ് ചിത്രത്തിന്റെ ജിസിസി റിലീസ്.

ഒരു സംപൂര്‍ണ സ്പോര്‍ട്സ് ചിത്രമായാണ് ഫൈനല്‍സ് ഒരുങ്ങിയിരിക്കുന്നത്. ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നത്. നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.

നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. “ജീവാംശമായ്…” എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു