ചലച്ചിത്ര പ്രവര്‍ത്തകനും നടനുമായ ദീപു ബാലകൃഷ്ണന്‍ അന്തരിച്ചു. 41 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദീപു ഒഴുക്കില്‍പെടുകയായിരുന്നു.
നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മുങ്ങിയെടുത്തത്.
ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ദീപു ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു.