സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാൻ 

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് അറിയിച്ച് മന്ത്രി സജി ചെറിയാൻ. തിയേറ്റർ ലാഭകരമായി നടത്താൻ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുകയെന്നും ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പുവച്ചുവെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടർ ചാനലിനോട് ആണ് സജി ചെറിയാൻ പ്രതികരിച്ചത്. ‘ഇ-ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റൽ സർവകലാശാലയുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. അവർ സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യും. അതിനുള്ള പണം കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്, മന്ത്രി പറയുന്നു.

ഇ- ടിക്കറ്റിംഗ് സംവിധാനം വരുമ്പോൾ ടിക്കറ്റ് നിരക്കിൽ ഏകീകരണം വരും. തിയേറ്ററുകളിലെത്തുന്ന പണം ആവശ്യമായ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറാൻ പുതിയ സംവിധാനം സഹായിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, തിയേറ്ററുകൾ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്നതിന് തന്നെയായിരിക്കും പ്രധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് അടുത്തിടെ ചർച്ചകൾ ഉയർന്നിരുന്നു. ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് സിനിമകളുടെ ടിക്കറ്റ് വില തിയേറ്ററുകൾ വർധിപ്പിക്കുന്നത് വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

അടുത്തിടെ കർണാടക സർക്കാർ, മൾട്ടിപ്ലക്സ് ഉൾപ്പെടെയുളള തിയേറ്ററുകളിലെ സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിനോദ നികുതി അടക്കം 200 രൂപയേ പരമാവധി ഒരു ടിക്കറ്റിന് ക‍ർണാടകയിൽ ഈടാക്കാൻ പാടുള്ളു എന്നാണ്  സ‍ർക്കാർ അറിയിച്ചത്. ഇതിനായി സിനിമ ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനവും പുറത്തിറക്കി. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് കർ‌ണാടക സർക്കാരിന്റെ തീരുമാനം. സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതക്കും നിയന്ത്രണം കൊണ്ടുവന്നു. എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും അവിടെ ഈ നിരക്ക് പരിധി ബാധകമായിരിക്കും.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ