'കൂട്ടിലിട്ട മനസ് കൂടുവിട്ട് പായുമ്പോള്‍'; പച്ചമാങ്ങ ട്രെയിലര്‍ ഇന്നെത്തും

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളുടെ കൈവഴിയിലൂടെ വന്ന പ്രതാപ് പോത്തന്‍ നായകനാകുന്ന ചിത്രമാണ് “പച്ചമാങ്ങ”. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് ഏഴ് മണിയ്ക്ക് റിലീസ് ചെയ്യും. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും, പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് പച്ചമാങ്ങയുടെ കഥ ഒരുക്കിയിട്ടുള്ളത്. കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ ഇതിവൃത്തം.

ദാമ്പത്യത്തെ വളരെ ഗൗരവമായി സമീപിക്കുമ്പോള്‍ തന്നെ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും ചിത്രം ഒപ്പിയെടുക്കുന്നു. പൊതുവെ അശ്ലീല സിനിമകളില്‍ കണ്ട തരത്തിലുള്ള ലൈംഗികതയല്ല പച്ചമാങ്ങ ചിത്രീകരിക്കുന്നത്. ക്ലാസിക് സിനിമകള്‍ സൃഷ്ടിച്ച നവഭാവുകത്വമാണ് പച്ചമാങ്ങ ആവിഷ്‌ക്കരിക്കുന്നത്. ബാലന്റെയും (പ്രതാപ് പോത്തന്‍) സുജാതയുടെയും (സോന) കുടുംബജീവതത്തിന്റെ പൊരുത്തക്കേടുകളും സ്നേഹബന്ധങ്ങളുമാണ് ചിത്രം പറയുന്നത്. തെന്നിന്ത്യന്‍ താരം സോന നായികയായ സുജാതയായി എത്തുമ്പോള്‍ ബാലനായി പ്രതാപ് പോത്തന്‍. ഇവരെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.

ജിപ്സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഛായാഗ്രഹണം – ശ്യാംകുമാര്‍, സംഗീതം- സാജന്‍ കെ റാം, ഗാനരചന- പി.കെ.ഗോപി. പി. ആര്‍.സുമേരന്‍ ആണ് ചിത്രത്തിന്റെ പി ആര്‍ ഒ. ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിലെത്തും.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം