സിനിമയിലെ എല്ലാ സംഘടനകളും അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യം ഒരുക്കണം: ബാദുഷ

കോവിഡ് പ്രതിസന്ധി മറികടന്ന് സിനിമ മേഖല സജീവമാക്കാന്‍ സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. താന്‍ പങ്കാളിയായിട്ടുള്ള സിനിമകളിലെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നും ബാദുഷ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ബാദുഷയുടെ കുറിപ്പ്:

ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധിക ദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ എന്റെ സെറ്റില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതില്‍ ഞാന്‍ ബദ്ധശ്രദ്ധനാണ്.

എല്ലാവരും വാക്‌സിനേഷനെടുത്താല്‍ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റില്‍ പ്രവര്‍ത്തിക്കാനാകും. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും വാക്‌സിനേഷന്‍ നടത്തിയാല്‍ സിനിമ സുഗമമായി പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാനുമാകും. ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവില്‍ പാതി വഴിയില്‍ നിലച്ചത്.

ഞാന്‍ കൂടി നിര്‍മാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ച് ശ്രീ ടി.കെ. രാജീവ് കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ബര്‍മുഡയും E4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് കമല്‍ സംവിധാനം നിര്‍വഹിക്കുന്ന, ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന പട എന്ന സിനിമയും.

ഈ രണ്ടു ചിത്രങ്ങളുടെയും തുടര്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഞാനും നിര്‍മാതാക്കളും ചേര്‍ന്ന് സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും. ഇനിയങ്ങോട്ട് ഞാന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങള്‍ക്ക് സൗജന്യ വാക്‌സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍