'അവതാര്‍ പ്രദര്‍ശിപ്പിക്കരുത്'; തിയേറ്ററുടമകളോട് വിതരണക്കാരന്‍, കാരണം ഇതാണ്...

അവതാര്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്ററുടമകളോട് വിതരണക്കാരന്‍ സനോജ് സലാഹുദ്ദീന്‍. അവതാര്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മറ്റു ഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ പാര്‍ട്ടികളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും, സിനിമയെ ഒടിടി എന്നും തിയേറ്റര്‍ എന്നും വേര്‍തിരിച്ചു കാണാതെ ഒരുമിച്ച് പോവുക. അല്ലെങ്കില്‍ ആമസോണ്‍ ഒടിടി പ്ലാറ്റ്‌ഫോമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലുമുളള അവതാര്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.

2009 ല്‍ പ്രദര്‍ശനത്തിനെത്തിയ അവതാര്‍ സെപ്തംബര്‍ 23ന് വീണ്ടും കേരളത്തിലെ തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ മലയാളം, തമിഴ് ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മുട്ടാതര്‍ക്കങ്ങള്‍ പറഞ്ഞ് തിയേറ്റര്‍ സംഘടന ഒഴിഞ്ഞുമാറുന്നുവെന്നും സനോജ് സലാഹുദ്ദീന്‍ തിയേറ്റർ ഉടമകൾക്ക് എഴുതിയ കത്തിലൂടെ വിമർശിച്ചു.

സിനിമകളെ വിലക്കാന്‍ ആരാണ് ഫിയോക്കി സംഘടനകളെന്നും അദ്ദേഹം ചോദിച്ചു. താന്‍ സെപ്തംബർ 23ന് വിജയ് സേതുപതി നായകനായ തമിഴ് സിനിമ ‘ലാഭം’ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാവുകയാണ്. എന്നാല്‍ പല തിയേറ്ററുകളേയും സമീപിച്ചപ്പോള്‍ ഈ ചിത്രത്തെ ഫിയോക്കി സംഘടനകള്‍ വിലക്കിയിരിക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്.

സിനിമയെ വിലക്കാന്‍ ആരാണ് ഫിയോക്കി സംഘടനകൾ എന്ന് സനോജ് ചോദിക്കുന്നു. സംഘടനാ പ്രവര്‍ത്തകര്‍ ഒരു കാര്യം മനസിലാക്കണം നിങ്ങള്‍ ഒടിടിയില്‍ വന്ന സിനിമകള്‍ കളിക്കേണ്ട എന്നു പറഞ്ഞുകൊളളൂ. പക്ഷെ തന്റെ സിനിമയായ ‘ലാഭത്തിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് പലയിടത്തും നിങ്ങള്‍ ഊഹാപോഹങ്ങള്‍ പറഞ്ഞു പരത്തുകയുണ്ടായി. സിനിമ താന്‍ വിതരണത്തിന് എടുക്കുന്നത് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നതിന് മുമ്പെയാണ്.

കേരളത്തില്‍ കൊറോണ കാലമായതിനാല്‍ തിയേറ്ററിലെത്തിക്കാനായില്ല. ഒമ്പത് മാസം കഴിഞ്ഞ് സണ്‍ എഫ്എക്‌സില്‍ പടം വന്നു. ഈ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ നിയമനടപടികളിലേക്ക് പോവേണ്ടി വരുമെന്നും സനോജ് വ്യക്തമാക്കി.തന്റെ സിനിമയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തനിക്ക് വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും നിങ്ങള്‍ ഉത്തരവാദികളായിരിക്കും.

അവതാര്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മറ്റു ഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്ന തിയേറ്റര്‍ പാര്‍ട്ടികളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണം. സിനിമയെ ഒടിടി എന്നും തിയേറ്റര്‍ എന്നും വേര്‍തിരിച്ചു കാണാതെ ഒരുമിച്ച് പോവുക. അല്ലെങ്കില്‍ ആമസോണ്‍ ഒടിടി പ്ലാറ്റ്‌ഫോമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലുമുളള അവതാര്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ