'തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമ'; ചോലയ്ക്ക് എങ്ങും മികച്ച അഭിപ്രായം

ജോജു ജോര്‍ജിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ചോല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആണത്തമില്ലാത്ത ആണ്‍കുട്ടികളെ പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട ചിത്രമെന്നാണ് ചോലയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം.

ചോലയെക്കുറിച്ചു വരുന്ന റിവ്യൂകള്‍ മനം കുളിര്‍പ്പിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. “പക്ഷേ സിനിമ, പ്രത്യേകിച്ചും തിയേറ്ററില്‍ വരുന്ന സിനിമ പണം കത്തുന്ന കലയാണ്. സിനിമ നല്ലതെങ്കില്‍ തിയേറ്ററില്‍ പോയി തന്നെ കാണണം. സിനിമകാണണമെന്ന് സുഹൃത്തുക്കളോട് പറയണം. ചോല തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണ്.” സനല്‍ കുമാര്‍ കുറിപ്പില്‍ പറഞ്ഞു.

ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്ക് പിന്നീട് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് വളരെ വൈകാരികമായി പറഞ്ഞ് പോകുന്ന സിനിമയാണ് ചോല. നാട്ടിന്‍ പുറത്ത് താമസിക്കുന്ന പെണ്‍കുട്ടി എറണാകുളം കാണാന്‍ കാമുകനൊപ്പം ഇറങ്ങിത്തിരിക്കുകയും പിന്നീട് ഉള്ള രണ്ടു ദിവസങ്ങള്‍ ആ കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചോല പറയുന്നത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി