ആന്റണി പെരുമ്പാവൂരിന് നോട്ടീസ്, എഫ്ബി പോസ്റ്റ് പിന്‍വലിക്കണം..; സിനിമാ സമരവുമായി മുന്നോട്ടെന്ന് ഫിലിം ചേംബര്‍

സിനിമാ സമരം നടത്തുമെന്ന നിലപാടില്‍ ഉറച്ച് ഫിലിം ചേംബര്‍. മറ്റ് സംഘടനകള്‍ സഹകരിച്ചില്ലെങ്കിലും സമരം നടത്തുമെന്ന് ഫിലിം ചേംബര്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സൂചനാ പണിമുടക്ക് നടത്തും. തിയതി പിന്നീട് അറിയിക്കും എന്നാണ് ഫിലിം ചേംബര്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ആന്റണിയുടെ പ്രസ്താവന ശരിയായില്ല. ആന്റണിക്കെതിരെ നടപടി എടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഫിലിം ചേംബറിന്റെ യോഗത്തില്‍ ഉയര്‍ന്നു. ജി സുരേഷ് കുമാര്‍ പറഞ്ഞത് സംഘടനയുടെ കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

അതേസമയം, ഫിലിം ചേംബറിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് താരസംഘടനയായ ‘അമ്മ’ എടുത്തിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാവില്ല എന്നും അമ്മ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതിലും നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ഇന്ന് രാവിലെ ചേര്‍ന്ന യേഗത്തിന് പിന്നാലെയാണ് അമ്മ തീരമാനം അറിയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ