രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് പ്രഖ്യാപനം

നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും തിയറ്ററുടമകളുടെ വിലക്ക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.

കുടിശിക തീര്‍ക്കും വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ല എന്നാണ് തിയേറ്ററുടമകള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസവും രഞ്ജി പണിക്കര്‍ക്കെതിരെ ഫിയോക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

രഞ്ജി പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങളോടാണ് തിയേറ്ററുടമകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചത്. എന്നാല്‍ വിലക്ക് നിലനില്‍ക്ക് രഞ്ജി പണിക്കരുടെ സെക്ഷന്‍ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്തിരുന്നു.

നിലവില്‍ ‘ഹണ്ട്’ ചിത്രമാണ് രഞ്ജി പണിക്കരുടെതായി ഒരുങ്ങുന്നത്. ‘ലേലം 2’ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നുമുണ്ട് താരം. ഇത് കൂടാതെ ജീത്തു ജോസഫിന്റെതായി പ്രഖ്യാപിക്കാനിരിക്കുന്ന ഒരു ചിത്രത്തിലും രഞ്ജി പണിക്കര്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ