ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു; എം.വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍.നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബന് ഒപ്പം ഉണ്ടായിരുന്നു. നടന്റെ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കൊടി’ന്റെ നിര്‍മ്മാതാവാണ് സന്തോഷ്.

എം വി ഗോവിന്ദനും ഭാര്യ പി കെ ശ്യാമളയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന്തോഷ് ടി കുരുവിളയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. കലയും പ്രത്യയശാസ്ത്രവും സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണെന്നും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന്‍ മാഷിനും പത്‌നി ശ്രീമതി പി കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം. ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിത്

കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ, സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്. ഞാനും പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു’- സന്തോഷ് ടി കുരുവിള കുറിച്ചു.

Latest Stories

IND VS ENG: അവനെ കളിപ്പിക്കാതിരിക്കുന്നത് സുരക്ഷിതമായ തീരുമാനം, എന്നാൽ മറിച്ചായിരുന്നെങ്കിൽ...: ബുംറയെ വിട്ട് മറ്റൊരു താരത്തിന്റെ പുറകെ മൈക്കൽ വോൺ

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി, ഒടുവിൽ സംഭവിച്ചത് വെളിപ്പെടുത്തി ആമിർ ഖാൻ

വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

'ഖാദി വസ്ത്രത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയും'; ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍

'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ