സെറ്റിലെ ലഹരി ഉപയോഗം തടയും; ജാഗ്രതാ സമിതിയുമായി ഫെഫ്ക

സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി ഫെഫ്ക. നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയില്‍ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ലഹരിയുടെ ഉപയോഗം തടയാനായി എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ജാഗ്രത ഉറപ്പാക്കും.

ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസിനെ അറിയിക്കും. ജാഗ്രത സമിതികള്‍ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യം.ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംവിധായകനും, പ്രൊഡക്ഷന്‍ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികള്‍.

അതേസമയം, അടുത്തിടെ മേക്കപ്പ്മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ നിരവധി സിനിമകളില്‍ മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചയാണ് രഞ്ജിത്ത് ഗോപിനാഥന്‍. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ