ബി ഉണ്ണികൃഷണനെതിരെ ഉയര്‍ന്ന പ്രതിഷേധം നിരാശാജനകം; ജോജു വിഷയത്തില്‍ പ്രതികരിച്ച് ഫെഫ്ക

ജോജു വിഷയത്തില്‍ പ്രതികരണവുമായി സിനിമാ സംഘടന ഫെഫ്ക. ജോജു ജോര്‍ജ് എടുത്ത നിലപാട് അദ്ദേഹത്തിന്റെ മാത്രം തീരുമാനം ആണെന്നും അതില്‍ സംഘടന ഒരു തരത്തിലും ഭാഗമായിട്ടില്ല എന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ജോജു ജോര്‍ജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പിന്നാലെ ചില സിനിമ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.

ജോജുവിനൊപ്പം ഒരു ചര്‍ച്ചയ്ക്കും നിന്നിട്ടില്ല. അത് ജോജുവിന്റെ വ്യക്തിപരമായ തീരുമാനം ആണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് താന്‍ ഒരു തരത്തിലും ഭാഗമായിട്ടില്ല എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ താന്‍ പ്രതിപക്ഷ നേതാവിന് കത്തും അയച്ചു. ഷൂട്ടിംഗ് സെറ്റിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ജോജു വിഷയത്തില്‍ ബി ഉണ്ണികൃഷണനെതിരെ ഉയര്‍ന്ന പ്രതിഷേധം നിരാശാജനകമാണ് എന്ന് ഫെഫ്ക വ്യക്തമാക്കി. ഇതിനെതിരെ ഫെഫ്ക്ക പ്രമേയം പാസ്സാക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ