ആഷിഖ് അബുവിന്റെ രാജി നാടകം; അംഗത്വം നേരത്തെ നഷ്ടമായിരുന്നു; സിബി മലയിലിനെ ഭീഷണിപ്പെടുത്തി; ഇനി അംഗത്വം പുതുക്കി നല്‍കില്ല; പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ഫെഫ്ക

സംവിധായകന്‍ ആഷിഖ് അബു ഉയര്‍ത്തിയ ആരോപണങ്ങളുടെയും രാജിവാര്‍ത്തയുടെയും പൊള്ളത്തരം തുറന്നുകാട്ടി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. എട്ടു വര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാല്‍ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നു. കുടിശികയായിരുന്ന 5000 രൂപ ഈ മാസം 12നാണ് അടച്ചത്.

അംഗത്വം പുതുക്കുന്നത് എക്‌സ്‌ക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെ രാജി വാര്‍ത്ത പ്രചരിച്ചത് വിചിത്രമാണെന്നും ഫെഫ്ക പുറത്തിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാജ ആരോപണങ്ങളാണ് സംവിധായകന്‍ നടത്തുന്നതെന്നും ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിര്‍വീര്യമാക്കിയതാണെന്നും ഫെഫ്ക വ്യക്തമാക്കി. പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്.വിജയന്‍ എന്നിവരുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത

ആഷിഖ് അടച്ച തുക മടക്കിക്കൊടുക്കുമെന്നും അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചതായും ഫെഫ്ക അറിയിച്ചു. നിര്‍മാതാവില്‍നിന്ന് കിട്ടാനുള്ള പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന്, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സിബി മലയില്‍ കമ്മിഷന്‍ ചോദിച്ചെന്ന ആഷിഖിന്റെ ആരോപണവും ഫെഫ്ക തള്ളി.

വാര്‍ത്തക്കുറിപ്പിന്റെ പൂര്‍ണരൂപം:

ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളില്‍ നിന്നറിയുന്നു. ആഷിഖ് അബുവിന് നിര്‍മ്മാതാവില്‍ നിന്ന് കിട്ടാനുള്ള പ്രതിഫല തുക വാങ്ങിക്കൊടുത്തതിന്, അദ്ദേഹത്തിനോട് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, ജന:സെക്രറ്ററിയായിരുന്ന സിബി മലയില്‍ 20% കമ്മീഷന്‍ ആവശ്യപ്പെട്ടു എന്നൊരു വ്യാജ ആരോപണം 2018 ല്‍ ആഷിഖ് അബു ഒരു അച്ചടി മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നടത്തിയിരുന്നു.

ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിര്‍വ്വീര്യമാക്കിയതാണ്. താഴെ കൊടുത്തിട്ടുളള ലിങ്ക് കാണുക:
എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവര്‍ത്തിക്കുന്നത്. അതില്‍ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും വ്യക്തമാണ്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വലിയ സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ ആയതിന്റെ 10%, അംഗങ്ങള്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നല്‍കുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകള്‍ അനുവര്‍ത്തിച്ചു പോരുന്ന ട്രേഡ് യൂണിയന്‍ രീതി ഫെഫ്കയും അവലംബിച്ചിരുന്നു .

അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവര്‍ത്തിക്കുന്ന ഈ രീതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത് . എന്നാല്‍ തര്‍ക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ആഷിഖ് അബു സിബി മലയിലിനെ ഫോണില്‍ വിളിച്ച് അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു.

ഈ ഇനത്തില്‍ കൊടുക്കുന്ന സംഭാവന യൂണിയന്‍ ചിലവഴിക്കുന്നത് തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷനും ചികിത്സാ-മരണാനന്തര സഹായങ്ങള്‍ക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട് വാങ്ങിക്കൊടുത്ത തുകയില്‍ നിന്നും ഒരു രൂപാ പോലും പൂര്‍ണ്ണ മനസ്സോടെ സംഭാവന ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല അതുകൊണ്ട് തന്നെ, . ആഷിഖ് അബു മനസില്ലാമനസ്സോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098| dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയന്‍ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു. ഈ വിഷയത്തില്‍, 2018-ല്‍ തന്നെ അദ്ദേഹത്തിന് ഒരു കാരണം കാണിക്കല്‍ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം നാളിതുവരെ പ്രതികരിച്ചിട്ടില്ല.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാര്‍ഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വര്‍ഷമായി ആഷിഖ് അബു അടച്ചിട്ടില്ല. 2024 ലെ നിയമാവലി ഭേദഗതി പ്രകാരം 6 വര്‍ഷത്തില്‍ കൂടുതല്‍ വരിസംഖ്യ കുടിശ്ശികയുള്ളവര്‍ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയില്‍ നിന്ന് പുറത്താകും . അത്തരം വ്യക്തികള്‍ക്ക് കുടിശിക അടക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ സമീപനമറിഞ്ഞ ആഷിഖ് അബു കുടിശിക തുക പിഴയും ചേര്‍ത്ത് 5000 രൂപ, ഡയറക്‌റ്റേഴ്‌സ് യൂണിയനില്‍ 12.08.2024 ന് അടച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ അംഗത്വം പുതുക്കല്‍, യൂണിയന്റെ അടുത്ത എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ്, ആഷിഖ് അബുവിന്റെ രാജിവാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ദീര്‍ഘകാലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘടനയില്‍ നിന്നും വിട്ടുനിന്നൊരാള്‍ 12-8-24 ന് അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം ഇപ്പോള്‍ രാജി വാര്‍ത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നു . തുടര്‍ന്ന് ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നു.

വിശ്വാസപൂര്‍വ്വം ,
രണ്‍ജി പണിക്കര്‍
പ്രസിഡന്റ് .
ജി എസ് വിജയന്‍ ,
ജനറല്‍ സെക്രട്ടറി .

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ