വിട പറഞ്ഞിട്ട് 16 വര്‍ഷം, പക്ഷേ അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടും..; 'പട്ടാളം പുരുഷു'വിന്റെ ഓര്‍മ്മകളുമായി മകന്‍

ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി വിസ്മയിപ്പിക്കുന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് പട്ടാളം പുരുഷു. ‘മീശമാധവന്‍’ ചിത്രത്തില്‍ നടന്‍ ജെയിംസ് ചാക്കോ അവതരിപ്പിച്ച കഥാപാത്രമാണ് പട്ടാളം പുരുഷു. ജെയിംസ് ചാക്കോയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മകന്‍ ജിക്കു ജെയിംസ് ഫെയ്‌സ്ബുക്ക് സിനിമാഗ്രൂപ്പില്‍ ഇട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്.

അപ്പന്‍ ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോഴും ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ട് എന്നാണ് മകന്‍ പറയുന്നത്. മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്ന ജെയിംസ് ചാക്കോ 150ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ജിക്കു ജെയിംസിന്റെ കുറിപ്പ്:

ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും മലയാളികളുടെ മനസില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍.

ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാന്‍. ലവ് യു അപ്പാ.

Latest Stories

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്