'ഉപ്പും മുളകും പ്രൊമോയില്‍ പാറുക്കുട്ടിയില്ല; പകരം മറ്റൊരാള്‍!

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സീരിയലുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പര ഉപ്പും മുളകും സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സീരിയലില്‍ പാറുക്കുട്ടിയുടെ അഭാവമാണ് ആരാധകരെ നിരാശരാക്കുന്നത്. പുതിയ ചിലര്‍ കൂടി സീരിയയലില്‍ എത്തുന്നു എന്നാണ് പ്രൊമോയില്‍ കാണിക്കുന്നത്.

ജൂണ്‍ 8-ന് പുരാരംഭിച്ച സീരിയലില്‍ എന്നാല്‍ ബാലുവിനും നീലുവിനുമൊപ്പം മുടിയനും കേശുവും ശിവാനിയും മാത്രമേ പാറമട വീട്ടിലുള്ളു. ലോക്ഡൗണ്‍ ആയതോടെ വീട്ടിലേക്ക് പോയ പാറുക്കുട്ടി ഉടനെ തിരിച്ച് വരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കൊറോണ പ്രചരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും പ്രായമുള്ളവരും പുറത്തിറങ്ങാന്‍ പാടില്ലെന്നതിനാല്‍ പാറുക്കുട്ടി ഉടനെ വരുമെന്ന കാര്യം വ്യക്തമല്ല.

അതേ സമയം പാറുക്കുട്ടി എപ്പോള്‍ തിരികെ വരുമെന്ന ചോദ്യവുമായി എത്തുകയാണ് ആരാധകര്‍. പാറുവിനെ ലൊക്കേഷനിലും മറ്റും എത്തിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കുടുംബം എറണാകുളത്തേക്ക് താമസം മാറ്റാനുള്ള ആലോചനയിലാണ് എന്നാണ് സൂചനകള്‍.

പാറു വരുന്നതിനൊപ്പം ജൂഹി റുസ്തഗിയെ കൂടി കൊണ്ട് വരണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. അതേസമയം, ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയന്‍ എത്തിയ സന്തോഷത്തിലാണ് പാറുക്കുട്ടി. അനിയനൊപ്പമുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ