'ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹം, എല്ലാവരും പാര്‍വതിയ്‌ക്കൊപ്പം നില്‍ക്കണം'

സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ സമൂഹമാണെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍. സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ താരം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ലഡു വിതരണം ചെയ്യുന്നവരാണ് അവര്‍ എന്നും വൈശാഖന്‍ കുറ്റപ്പെടുത്തി.

നടി പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ വൈശാഖന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്തെല്ലാം തരം അധിക്ഷേപങ്ങളാണ് അവര്‍ നേരിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യമാധ്യമങ്ങളുടെ ആധിപത്യമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള സംസ്‌കാരമുണ്ടാവാന്‍ കാരണം. സിനിമയുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിരുകടന്ന സ്വാധീനം നമ്മുടെ സംസ്‌കാരത്തെ ജീര്‍ണിപ്പിക്കുകയാണ്. അതിനെതിരായ പ്രതിരോധവും അതിജീവനവുമാണ് സര്‍ഗാത്മകതയെന്നും വൈശാഖന്‍ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം