മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടി ആരാധിക, ട്രാഫിക് ബ്ലോക്ക് ആയെന്ന് താരം; പിന്നീട് സംഭവിച്ചത്, വീഡിയോ

കാറിന് പിന്നാലെ ഓടിയെത്തിയ ആരാധിയോട് വണ്ടി നിര്‍ത്തി സംസാരിച്ച് മഞ്ജു വാര്യര്‍. തന്റെ അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിച്ചു കൊണ്ടാണ് ആരാധിക കാറിന് പിന്നാലെ ഓടിയെത്തിയത്. കൊച്ചിയിലെ ഏരൂരില്‍ കട ഉദ്ഘാടനത്തിനായാണ് മഞ്ജു എത്തിയത്.

വണ്ടി നിര്‍ത്തി ആരാധികയോട് താരം സംസാരിച്ചു. എന്നാല്‍ ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് കാര്‍ അധിക നേരം നിര്‍ത്തിയിടാന്‍ സാധിച്ചില്ല. ഉടന്‍ കാര്‍ മുന്നോട്ട് എടുത്തെങ്കിലും പെണ്‍കുട്ടി കാറിന് പിന്നാലെ ഓടുകയായിരുന്നു. കാര്‍ കുറച്ച് മുന്നോട്ട് നിര്‍ത്തി മഞ്ജു ആരാധികയോട് സംസാരിച്ചു.

‘രണ്ടു മിനിറ്റ് ചേച്ചിയോട് സംസാരിച്ചോട്ടെ’ എന്ന് ചോദിച്ചപ്പോള്‍ മഞ്ജു സമ്മതിച്ചു. ”അമ്മ മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധികയാണ്. ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ് അമ്മയ്ക്ക് വിഡിയോയിലൂടെ ഒരു ആശംസ പറയാമോ എന്ന് ചോദിക്കാനാണ് ഞാന്‍ ചേച്ചിയുടെ പിന്നാലെ ഓടിയത്.”

”അത് മാത്രമല്ല ചേച്ചി വളരെ സ്‌നേഹവും കരുണയുമുള്ള ഒരു വ്യക്തിയാണ് അതുകൊണ്ട് ചേച്ചിയോട് സംസാരിക്കണം എന്നൊരു ആഗ്രഹം എനിക്കുമുണ്ടായിരുന്നു. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യരുടെത്” എന്നാണ് ഈ പെണ്‍കുട്ടി വെറൈറ്റി മീഡിയ യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ