സൗന്ദര്യയും മോഹന്‍ ബാബുവും തമ്മില്‍ സ്വത്ത് തര്‍ക്കമില്ല, വാര്‍ത്തകള്‍ നിഷേധിക്കുന്നു..; നടിയുടെ ഭര്‍ത്താവ്

അന്തരിച്ച നടി സൗന്ദര്യയുമായി നടന്‍ മോഹന്‍ ബാബുവിന് സ്വത്ത് തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്ന് നടിയുടെ ഭര്‍ത്താവ് രഘു ജിഎസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതികരണം. നടി സൗന്ദര്യയുടെത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നല്‍കിയിരുന്നു.

മോഹന്‍ ബാബുവിനെതിരെ കടുത്ത ആരോപണങ്ങളോടെയാണ് പരാതി എത്തിയത്. ഇതിന് പിന്നാലെയാണ് സൗന്ദര്യയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരിക്കുന്നത്. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് ശ്രീ മോഹന്‍ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.”

”ആയതിനാല്‍ ഈ തെറ്റായ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു സാര്‍ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. എന്റെ അറിവില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല.”

കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് മോഹന്‍ ബാബു സാറിനെ അറിയാം, അദ്ദേഹവുമായി ഞങ്ങള്‍ നല്ല സൗഹൃദം പങ്കിടുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് രഘു ജിഎസ് പറയുന്നത്. അതേസമയം, 2004 ഏപ്രില്‍ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സൗന്ദര്യ വിമാനം തകര്‍ന്നുവീണ് അന്തരിച്ചത്.

Latest Stories

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

‘ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം, ഗുരുതര തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്'; വി ഡി സതീശന്‍

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ