ഫഹദ് ഇനി ബോളിവുഡിലേക്ക്; നായിക തൃപ്തി ദിമ്രി, ഇംതിയാസ് അലി ചിത്രം വരുന്നു

സൂപ്പര്‍ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ട്രെന്‍ഡ് ആയി മാറിയ ഫഹദ് ഫാസില്‍ ഇനി ബോളിവുഡിലേക്ക്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വേഷമിടാന്‍ പോകുന്നത്. ചിത്രത്തില്‍ ത്രിപ്തി ദിമ്രിയാകും ഫഹദിന്റെ നായിക കഥാപാത്രമായി എത്തുക.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരക്കഥയിലെ അവസാനഘട്ട തിരുത്തലുകള്‍ക്ക് ശേഷം 2025 ആദ്യ പകുതിയില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക.

അതേസമയം, സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2 ആണ് ഫഹദിന്റെ പുറത്തിങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ഭന്‍വര്‍ സിംഗ് ശെഖാവത്ത് എന്ന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. എന്നാല്‍ ഗംഭീര പ്രതികരണങ്ങള്‍ നേടിയ ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗത്തിന്റെ അത്ര ആസ്വാദനം പുഷ്പ 2വിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് തിയേറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ നാല് മണിക്ക് തുടങ്ങിയ ആദ്യ ഷോ മുതല്‍ വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. ഇതിനിടെ ഹൈദരാബാദില്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഒരുപാട് പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി