'ഒരു ക്ലീഷേ ഫിംഗര്‍പ്രിന്റില്‍ ഒതുങ്ങുന്നതല്ല, ട്വിസ്റ്റിന്റെ പുറത്ത് ട്വിസ്റ്റ്, ഡിറ്റെയിലിംഗുള്ള സൈക്കോപാത്ത്'

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് “ഫോറന്‍സിക്” തിയേറ്ററുകളിലേക്ക് എത്തിയത്. ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ചിത്രത്തെ കുറിച്ച് അല്‍ നിയാദ് ബഷീര്‍ എന്ന യുവാവ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

നല്ല സൈക്കോ ത്രില്ലറുകളുടെ കുറവ് മലയാളം സിനിമയില്‍ തീരുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് അഞ്ചാം പാതിരക്ക് പുറകെ വന്ന ഫോറന്‍സിക്. ഒരു സൈക്കോ ത്രില്ലര്‍ എന്നതിലുപരി പല സിനിമകളും വെറുതെ തൊട്ടു തലോടി പോയ ഫോറന്‍സിക് സയന്‍സ് എന്ന മേഖലയുടെ ആവശ്യകതയും ആഴവും പരപ്പും വ്യക്തമായി കാണിക്കുന്ന ഒരു കിടിലം ചിത്രം. സാധാരണ ഒരു ക്‌ളീഷേ ഫിംഗര്‍ പ്രിന്റില്‍ ഒതുങ്ങുന്ന ഒരു ഡിപ്പാര്‍ട്‌മെന്റ് ആണല്ലോ എല്ലാ ത്രില്ലര്‍ ചിത്രത്തിലും ഈ വിഭാഗം പുതുമയുള്ള കഥ, ട്വിസ്റ്റിന്റെ പുറത്തു ട്വിസ്റ്റ്, അടിപൊളി കാസ്റ്റിംഗ്, കിടിലന്‍ ബിജിഎം , നല്ല വിഷ്വല്‍സ് അതിനെല്ലാം പുറമെ ടൊവിനോ തോമസിന്റെ ബാക്ക് വിത്ത് എ ബാങ് കം ബാക്ക. ഈ ചിത്രത്തിന്റെ നെടും തൂണ് തന്നെ ടോവിനോ കൈകാര്യം ചെയുന്ന സാമുവല്‍ ജോണ്‍ കാട്ടുക്കാരന്‍ എന്ന കേരള പോലീസിന്റെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ എന്ന ക്യാരക്ടര്‍ തന്നെയാണ്.

സെവന്‍ത് ഡേയുടെ ഇന്നും വിട്ടുമാറാത്ത ഹാങ്ങോവര്‍ തന്ന കഥാകൃത്തുക്കള്‍ ആണ് ഇതിനും പിന്നില്‍. കഥക്ക് പുറമെ ഡൈരക്ടറുടെ കുപ്പയും കൂടി വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു സിനിമ. കൃത്യമായി ഒരു രീതിയിലും വിട്ടുപോകാതെ കൃത്യമായി കൊണ്ട് പോയി ഇവര്‍. കഥയില്‍ ചോദ്യമില്ല അതിനാല്‍ ഒരുപാട് ലോജിക്കല്‍ ആയി ചിന്തിക്കാതെ കണ്ടാല്‍ എണ്ണം പറഞ്ഞ ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍??

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ഡ്രൈവിംഗ് ലൈസന്‍സിനും ശേഷം ഷൈജു കുറുപ്പിന്റെ മറ്റൊരു നല്ല കഥാപത്രം. ഒരുപാട് നാലിന് ശേഷം ഉള്ള മമതയുടെ തിരിച്ചു വരവും അത് പോലെ തന്നെ ടോവിനോയുടെ അസിസ്റ്റന്റ് ആയി റെബ ജോണും പിന്നെ കുട്ടികള്‍ ഉള്‍പ്പടെ മികച്ച പ്രകടനം കിടുക്കി. നല്ല ഡീറ്റൈലിംഗ് ഉള്ള സൈക്കോപാത്ത് അത് എക്‌സിക്യൂട്ട് ചെയുന്ന രീതിയും വേറിട്ട് നിന്ന്. ബിജിഎം കിടു. പല സമയങ്ങളിലും അത് പടത്തിന്റെയും സീന്‍സിന്റെയും ഇന്റന്‍സിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട് ത്രില്ലര്‍ ആരാധകര്‍ക്കു കണ്ണും പൂട്ടി ടിക്കറ്റ് എടുക്കാം ഒരു പുതിയ സൈക്കോയെയും ഫോറന്‍സിക് സയന്‍സ് എന്ന സബ്‌ജെക്റ്റിനെയും കാണാന്‍. ഫോറന്‍സിക്കിന് ഒരു രണ്ടാം ഭാഗം എപ്പോളെങ്കിലും എടുക്കാന്‍ പറ്റുന്ന തരത്തില്‍ ഉള്ള ഒരു എന്‍ഡിങ്ങും കൊടുത്തിട്ടുണ്ട്. എനതര്‍ ബ്ലോക്ക്ബസ്റ്റര്‍ ഓഫ് ദ ഇയര്‍.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി