പൃഥ്വിരാജ് എന്ന പെര്‍ഫോമറും റോഷനെന്ന മലയാള സിനിമയുടെ ഭാവി വാഗ്ദാനവും പ്രകടനമികവ് കൊണ്ട് തോറ്റു പോയത് ദേ, ഈ മനുഷ്യന് മുന്നില്‍; മാമുക്കോയയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കുരുതിയ്ക്ക് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സംവിധാന മികവിനെയും പ്രമേയത്തെയും അഭിനയ മികവിനെക്കുറിച്ചും സംസാരിക്കുന്നവര്‍ മൂസാക്ക എന്ന മാമുക്കോയയുടെ കഥാപാത്രത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ചിത്രത്തില്‍ പകരം വെക്കാനില്ലാത്ത അഭിനയമാണ് മാമുക്കോയ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം. ഇപ്പോഴിതാ അജ്മല്‍ നിഷാദ് എന്ന സിനിമാപ്രേമിയായ ചെറുപ്പക്കാരന്‍ തേര്‍ഡ് ഐ മൂവി ക്ലബ്ബ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

പിത്വിരാജ് നെ പോലൊരു പെര്‍ഫോമറും റോഷനെ പോലൊരു മലയാള സിനിമയുടെ ഭാവി വാഗ്ധാനവും മുന്നിലുണ്ടായിട്ടും അവരെല്ലാം പ്രകടന മികവ് കൊണ്ട് തോറ്റു പോയത് മാമുക്കോയയുടെ മുന്നിലാണെന്ന് അദ്ദേഹം കുറിച്ചു.

മലയാള സിനിമ ഉപയോഗിക്കാന്‍ വൈകിപ്പോയ നടന്‍ എന്നൊരു വിശേഷണം ഒരിക്കല്‍ പോലും മമ്മുക്കോയ എന്ന ഈ മനുഷ്യന് ചേരുന്നത് അല്ല എന്ന് അറിയാമെങ്കിലും ഇന്നലെ കുരുതി കണ്ടപ്പോള്‍ എന്ത് കൊണ്ടും ഇത്തരം റോളുകല്‍ കുറച്ചു കൂടി മുന്നേ തന്നെ ഈ മനുഷ്യനെ തേടി എത്തേണ്ടത് ആയിരുന്നില്ലേ എന്നൊരു ചിന്ത പലപ്പോഴും മനസിലൂടെ കടന്നു പോയിരുന്നു.പ്രിത്വിരാജ് നെ പോലൊരു പെര്‍ഫോമറും റോഷനെ പോലൊരു മലയാള സിനിമയുടെ ഭാവി വാഗ്ധാനവും മുന്നിലുണ്ടായിട്ടും അവരെല്ലാം പ്രകടന മികവ് കൊണ്ട് തോറ്റു പോയത് ദേ ഈ മനുഷ്യന്‍ മുന്നില്‍ ആണ്. അവരുടെ പ്രായത്തേക്കാള്‍ ഈ ഫീല്‍ഡില്‍ എക്‌സ്പീരിയന്‍സ് ഉള്ള ഈ മനുഷ്യനോട്

കുരുതിയുടെ റിലീസ് നു മുന്‍പ് പ്രിത്വിരാജ് മമ്മുക്കോയ എന്ന പ്രതിഭയുടെ ഡയലോഗ് പറച്ചിലിനെ പറ്റി വാ തോരാതെ സംസാരിക്കുന്നത് കേട്ടിരുന്നു. എത്ര ലെങ്തി ഉള്ള ഡയലോഗ് ആണെങ്കിലും യാതൊരു തെറ്റും പറ്റാതെ അവതരിപ്പിക്കാന്‍ കഴിയുന്ന പുള്ളിയുടെ കഴിവിനെ പറ്റി ഇന്നലെ സിനിമ കണ്ട് കൊണ്ടിരുന്നപ്പോളും ഓരോ ഡയലോഗ് കൊണ്ടും അത് പറയുന്ന രീതി കൊണ്ടും എന്തിന് ചില നോട്ടം കൊണ്ടു പോലും ഈ മനുഷ്യന്‍ ഞെട്ടിക്കുക തന്നെ ആയിരുന്നു. എന്റെ ബാപ്പ ഖാദര്‍ ഉണ്ടാക്കി ഇട്ട പുരയാണത്, അവിടെ കേറി ഹറാം പിറപ്പ് കാണിച്ചാല്‍ ആരായാലും ആ കൂട്ടത്തിലെ ഒന്നിനെ എങ്കിലും കൊണ്ടേങ്കിലെ ഈ മൂസ പോകു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ