'അമിത ശരീര പ്രദർശനം'; കങ്കുവയിലെ ഗാനരം​ഗങ്ങൾ പരിഷ്കരിക്കണമെന്ന് സെൻസർ ബോർഡ്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ‘യോലോ’ എന്ന ഗാനത്തിലെ രംഗങ്ങൾ പരിഷ്കരിക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കങ്കുവയുടെ റിലീസിന് മുന്നോടിയായി സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സി ബി എഫ് സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

അതേസമയം ഇതിനോടകം ‘യോലോ’ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന് വിവേകയാണ് വരികൾ എഴുതിയിരിക്കുന്നത്. ഇതുവരെ പുറത്തുവന്നിട്ടുള്ള ടീസർ, പ്രോമോ, ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലഘട്ടത്തിലെ ലുക്കിലാണ് സൂര്യ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍.

Latest Stories

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്

'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു', അമ്മ ഇലക്ഷനിൽ ആരോപണവിധേയർ മത്സരിക്കരുതെന്നും നടൻ രവീന്ദ്രൻ

'ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്'; വൈകാരിക കുറിപ്പുമായി വി എ അരുൺകുമാർ

തായ്‌ലൻഡ്- കംബോഡിയ സംഘർഷം രൂക്ഷം; പീരങ്കിയും കുഴിബോംബും റോക്കറ്റ് ആക്രമണവും തുടരുന്നു, ഒമ്പത് മരണം

'സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തും'; ഭക്ഷ്യമന്ത്രി ജി ആ‍ര്‍ അനിൽ

IND vs ENG: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനാവശ്യ റെക്കോർഡ്

മുംബൈ ട്രെയിൻ സ്ഫോടന കേസിൽ പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ