'ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാന്‍ കൈ മുറിച്ചു'; വെളിപ്പെടുത്തലുമായി നടി

ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ വിവാദമൊഴിയുന്നില്ല. കമല്‍ഹാസന്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയും നടിയുമായ മധുമിത കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഇതോടെ ഇവര്‍ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തു. തുടര്‍ന്ന് കമല്‍ഹാസന്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ച് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥി ഡാനിയല്‍ പോപ് ട്വിറ്ററിലൂടെ പങ്കുവെച്ച മധുമിതയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചിത്രത്തില്‍ മധുമിത കൈകളില്‍ കത്തി കൊണ്ട് മുറിവുണ്ടാക്കിയിരിക്കുന്നത് കാണാം. ഇതിനെ കുറിച്ച് നടിയും പ്രതികരിച്ചിട്ടുണ്ട്. മാനസികപീഡനമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് മധുമിത പറയുന്നത്. “ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തു പോയതാണ്. ഞാന്‍ ഇങ്ങനെ കൈ മുറിച്ചപ്പോള്‍ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാന്‍ കൈ മുറിച്ചു. രക്തം ചീറ്റി വരുമ്പോള്‍ പോലും ആരും എന്റെ അരികില്‍ വന്നില്ല. കസ്തൂരി മാമും ചേരന്‍ സാറും മാത്രമാണ് സഹതാപം പ്രകടിപ്പിച്ചത്.” മധുമിത പറഞ്ഞു.

https://twitter.com/Danielanniepope/status/1171313581985386496

തമിഴ് ബിഗ് ബോസ് അശ്ലീല പരിപാടിയാണെന്നും സെന്‍സര്‍ ചെയ്യണമെന്നുമുള്ള പരാതികള്‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന വിമര്‍ശനം കെട്ടടങ്ങും മുമ്പേയാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും തലപൊക്കുന്നത്.

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ