നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളി തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്നും ചിത്രത്തിലെ അഭിനയത്തിന് തന്നെ സംബന്ധിച്ച് മികച്ച പ്രതിഫലം ലഭിച്ചിരുന്നു എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘എന്നെ സംബന്ധിച്ച് ചുരുളി പ്രിയപ്പെട്ട സിനിമയാണ്. ലിജോ ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ പറ്റി. 18 ദിവസംകൊണ്ട് സിനിമ കഴിയുന്നു, ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇപ്പോഴും ‘ചുരുളി’ ആഘോഷിക്കപ്പെടുന്നു, ആളുകള്‍ തീയേറ്റര്‍ റിലീസ് ആവശ്യപ്പെടുന്നു. ഇന്ത്യയില്‍തന്നെ മികച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ പടത്തില്‍ പ്രധാനവേഷം ചെയ്യാന്‍ പറ്റി. എന്നെ സംബന്ധിച്ച് നല്ല പ്രതിഫലം ലഭിച്ചിരുന്നു. പൂര്‍ണ്ണമായും തിരക്കഥ വായിച്ചിട്ടാണ് സിനിമയില്‍ അഭിനയിച്ചത്’

‘ജോജുവിനോട് എങ്ങനെയാണ് ആശയവിനിമയം ചെയ്തത് എന്ന് എനിക്കറിയില്ല. അതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ പറ്റില്ല. ചുരുളിയില്‍ അഭിനയിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. നമ്മള്‍ ഇല്ലാതായാലും ‘ചുരുളി’ നിലനില്‍ക്കും. തിരക്കഥ വായിച്ചു. ലിജോ ചേട്ടന്‍ അവസരം തന്നു. അതില്‍ അഭിനയിക്കുക. സിനിമ ഏത് പ്ലാറ്റ്‌ഫോമില്‍ വരും, തീയേറ്ററില്‍ വരുമോ എന്നൊന്നും നമ്മള്‍ ആലോചിക്കേണ്ട കാര്യമില്ല’.

‘ചുരുളി പോലെയുള്ള സിനിമ വന്നാല്‍ ഇനിയും ചെയ്യും. ഞാനൊരു നടനല്ലേ, ഇങ്ങനത്തെ വേഷം ചെയ്യില്ല എന്ന് എനിക്ക് പറയാന്‍ പറ്റുമോ? ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല. നന്മയുള്ള കഥാപാത്രങ്ങള്‍ എനിക്ക് കട്ട ബോറടിയാണ്. ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്’ എന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്