'മൊത്തത്തിലൊരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നുണ്ട്'; വിവാഹ പരസ്യത്തിന് പിന്നാലെ ദേവിയേട്ടിയുടെ കോള്‍

കഴിഞ്ഞ ദിവസം രസകരമായൊരു വിവാഹപരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബേസില്‍ ജോസഫ് ആണ് തന്റെ അടുത്ത സിനിമയെ കുറിച്ചുള്ള രസകരമായ അപ്‌ഡേറ്റ് പങ്കുവച്ചത്. ഉടന്‍ വിവാഹിതരാകുന്നു എന്ന് പറഞ്ഞുകൊണ്ട് ബിബിഷ് ബാലന്റേയും ചന്ദ്രിക രവീന്ദ്രന്റേയും വിവാഹത്തെ കുറിച്ചായിരുന്നു പരസ്യം.

നിരഞ്ജന അനൂപ് പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടേതാണ് ഈ രസകരമായ വിവാഹ പരസ്യം. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പത്ര പരസ്യത്തിന് പിന്നാലെ ഒരു ഫോണ്‍ കോള്‍ ചോര്‍ന്നിരിക്കുകയാണ്. ഞെട്ടിക്കുന്ന വിവാഹ വാര്‍ത്ത കേട്ട് ഷീബേച്ചിയെ വിളിച്ച ദേവിയേട്ടിയുടെ ഓഡിയോ ആണ് ലീക്കായത്.

മൂത്ത മകള്‍ ഇരിക്കുമ്പോള്‍ രണ്ടാമത്ത മകളെ കെട്ടിക്കാനുള്ള രവീന്ദ്രന്റെ തീരുമാനത്തിന് പിന്നില്‍ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട് എന്നാണ് ദേവിയേട്ടിയുടെ വിലയിരുത്തല്‍. വരന്‍ ബിബീഷിനെ കുറിച്ചും ചേച്ചിക്ക് അത്ര നല്ല അഭിപ്രായമല്ല.

നാട്ടുകാരുടെ കല്യാണത്തിനെ കുറിച്ച് ചിന്തിച്ചു നടക്കാതെ സ്വന്തം മകനെ കെട്ടിക്കാന്‍ പറഞ്ഞപ്പോള്‍ അവന്റെ കൂടെ പെണ്ണു കാണാന്‍ പോയി ലഡ്ഡു തിന്ന് തന്റെ ഷുഗര്‍ കൂടിയെന്നും ദേവിയേട്ടി പരാതി പറയുന്നുണ്ട്.

വിവാഹപരസ്യം ഇങ്ങനെ:

ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. തീരുമാനങ്ങള്‍ പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു.

ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. തിയതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന്‍ തൈക്കാട്ടില്‍ നമ്പ്യാര്‍.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ