ആ തെറ്റ് ഞാന്‍ ചൂണ്ടിക്കാണിച്ചു, 'ലൂസിഫറി'ലെ ആ കുറവ് 'എമ്പുരാനി'ല്‍ പൃഥ്വി തിരുത്തി: സുരാജ് വെഞ്ഞാറമൂട്

‘ലൂസിഫര്‍’ സിനിമയിലെ ഒരു തെറ്റ് താന്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് തന്നെ ‘എമ്പുരാന്‍’ സിനിമയില്‍ എടുത്തതെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. സുരാജ് ലൂസിഫറിന്റെ ഭാഗമായിരുന്നില്ല. ചിത്രത്തില്‍ നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. സജനചന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരനായാണ് എമ്പുരാനില്‍ സുരാജ് എത്തുന്നത്.

”ഞാനും പൃഥ്വിയും ഒന്നിച്ചു അഭിനയിച്ച ഡ്രൈവിങ് ലൈസെന്‍സ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് ലൂസിഫറിലെ ഒരു തെറ്റ് പൃഥ്വിയെ ചൂണ്ടികാണിച്ചു. പൃഥ്വി അത് ശ്രദ്ധിച്ചിരുന്നോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൂടുതല്‍ ശ്രദ്ധയോടെ അത് എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ലൂസിഫറില്‍ ഞാന്‍ ഇല്ലായിരുന്നു. അതിന്റെ കുറവ് അടുത്ത ഭാഗത്തില്‍ നികത്തണം’ എന്ന് പറഞ്ഞു.”

”അതുകേട്ട് പൃഥ്വി പൊട്ടിച്ചിരിച്ചു. എന്നിട്ട് കുറെ കാലത്തിന് ശേഷം എന്നെ വിളിച്ചിട്ട് ‘അണ്ണാ, അന്ന് പറഞ്ഞ കുറവ് ഞാന്‍ നികത്താന്‍ പോകുകയാണ്’ എന്ന് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന സജനചന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരനായാണ് ഞാന്‍ എമ്പുരാനില്‍ എത്തുന്നത്. ബാക്കി ഇനി സിനിമ സംസാരിക്കട്ടെ” എന്നാണ് സുരാജ് വെഞ്ഞാറമൂട് പറയുന്നത്.

അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തെ വലിയ പ്രശ്‌നത്തില്‍ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമയെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ലൂസിഫറിലെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ