ഇനി തിയേറ്ററില്‍ ഓടില്ല, കളക്ഷനുമില്ല..; റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പേ 'എമ്പുരാന്‍' ഒടിടിയില്‍

തിയേറ്ററുകളില്‍ തളര്‍ന്ന് തുടങ്ങിയതോടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി ‘എമ്പുരാന്‍’. മാര്‍ച്ച് 27ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 24ന് ആണ് ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. തിയേറ്ററിലെത്തി ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 250 കോടി കളക്ഷന്‍ നേടി മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു.

സിനിമ റിലീസിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ആരംഭത്തില്‍ തന്നെ ഗോധ്ര കലാപവും ഗുജറാത്ത് കലാപവും കാണിച്ചതാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. വിവാദങ്ങള്‍ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റീ എഡിറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും തിയേറ്ററുകളില്‍ എത്തിയത്. ഇതോടെ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ ഇടിയുകയായിരുന്നു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

250 കോടി കളക്ഷന്‍ നേടിയ ശേഷം സിനിമയ്ക്ക് അധികം കളക്ഷന്‍ നേടാനായിട്ടില്ല. 11 ദിവസത്തിനുള്ളില്‍ ആയിരുന്നു ചിത്രം 250 കോടി നേടിയത്. ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചത്.

അതേസമയം, സിനിമ റീ എഡിറ്റ് ചെയ്തപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കിയിരുന്നു. വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിരുന്നു. ചിത്രത്തില്‍ എന്‍ഐഎ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തു കളഞ്ഞിട്ടുണ്ട്.

Latest Stories

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല

ഹോര്‍മൂസ് കടക്കാനാകാതെ ഇറാനിലേക്കുള്ള കപ്പലുകള്‍, യുഎസ് ഉപരോധം മറികടന്ന് നീങ്ങല്‍ സാധ്യമല്ല; ചൈനീസ് കപ്പല്‍ റിച്ച് സ്റ്റാറിയും തിരികെ മടങ്ങി

ഇക്കൊല്ലത്തെ മണ്‍സൂണ്‍ പതിവിലും കുറവായിരിക്കും, എല്‍ നിനോ പ്രതിഭാസം മഴയുടെ ശക്തിയും തോതും കുറയ്ക്കും; ആഗോള മഴപ്പാത്തി അനകൂലമായാല്‍ മഴ പെയ്തിറങ്ങും

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്