എമ്പുരാന്റെ ഇംഗ്ലീഷ് തീം സോങ്, 'പുതുമുഖ' രചയിതാവ് ചില്ലറക്കാരനല്ല; ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസ്

എമ്പുരാന്‍ ടീസര്‍ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രത്തിലെ തീം സോങ്. ആദ്യ ഭാഗമായ ‘ലൂസിഫര്‍’ ചിത്രത്തെ വെല്ലുന്ന തരത്തിലുള്ള മേക്കിംഗും പെര്‍ഫക്ഷനുമായാണ് എമ്പുരാന്‍ എത്തുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടീസറിലെ ‘ലൈക്ക് എ ഫ്‌ളെയിം’ എന്ന് തുടങ്ങുന്ന തീം സോങ്ങിന്റെ തുടക്കത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അംബാസഡര്‍ ആണ് കാണിക്കുന്നത്.

തീ സോങ് എഴുതിയത് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് തന്നെയാണ്. പാടിയത് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയും. ആദ്യമായാണ് പൃഥ്വിരാജ് പാട്ടിന് വരികളെഴുതുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദീപക് ദേവാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രാര്‍ഥന ഇതിന് മുമ്പും സിനിമകളില്‍ പാടിയിട്ടുണ്ട്.

മഞ്ജു വാര്യര്‍ നായികയായെത്തിയ ‘മോഹന്‍ലാല്‍’ എന്ന സിനിമയിലെ ‘ലാ ലാ ലാലേട്ട’, അന്ന ബെന്‍ നായികയായ ‘ഹെലനി’ലെ ‘താരാപഥമാകെ’ എന്നീ ഗാനങ്ങള്‍ പാടിയത് പ്രാര്‍ഥനയാണ്. തെലുങ്കിലും ഹിന്ദിയിലും പ്രാര്‍ഥന അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്.

അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം 2023 ഒക്ടോബറിലാണ് ആരംഭിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ