പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നവാഗതനായ ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഒക്ടോബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച ഈ സിനിമയുടെ പുതിയ ഷെഡ്യൂള്‍ കുറച്ചു ദിവസം മുന്‍പാണ് തുടങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിന്നും മടങ്ങിയ ജീപ്പിന് നേരെ നടന്ന കാട്ടാനയാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മറയൂരിലെ ലൊക്കേഷനില്‍ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് ഇന്നലെ രാവിലെ ആറരയോടെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്കിട്ടത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു എന്നും, ജീപ്പിന്റെ ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് ഡ്രൈവര്‍ കാണുകയും അയാള്‍ വണ്ടി നിര്‍ത്തുകയും ചെയ്‌തെങ്കിലും, ആന പാഞ്ഞടുത്ത് വന്ന് വണ്ടിയെ ആക്രമിക്കുകയായിരുന്നു എന്നാണ് ഡ്രൈവര്‍ പറയുന്നത്. ആന വരുന്നത് കണ്ട് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവരുടെ കാലിന് പരിക്കേറ്റു.

സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് വിലായത് ബുദ്ധ. എന്നാല്‍ അദ്ദേഹത്തിന്റെ അകാലവിയോഗത്തെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ ശിഷ്യനും ലൂസിഫറില്‍ പൃഥ്വിരാജ് സുകുമാരന്റെ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രിയംവദയാണ് നായികാ വേഷം ചെയ്യുന്നത്.

പൃഥ്വിരാജിനെക്കൂടാതെ മറ്റൊരു പ്രധാന കഥാപാത്രമായി കോട്ടയം രമേഷ് ആണ് അഭിനയിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്, 777 ചാര്‍ലിയുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ ചലിപ്പിക്കുന്നത്.

Latest Stories

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ