'ദേ ഒന്ന് ഇറങ്ങിപ്പോയേ', പ്രചാരണത്തിന് എത്തിയ ചെമ്പന്‍ വിനോദിനോട് ക്ഷുഭിതയായി വീട്ടമ്മ, തിരഞ്ഞെടുപ്പ് ചൂടില്‍ അര്‍ജുന്‍ അശോകനും; മെമ്പര്‍ രമേശനിലെ തിരഞ്ഞെടുപ്പ് ഗാനം

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന “മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്” ചിത്രത്തിലെ തിരഞ്ഞെടുപ്പ് ഗാനം പുറത്ത്. ജാസി ഗിഫ്റ്റ് ആലപിച്ച “”നേരമായെ”” എന്ന ഗാനം ശ്രദ്ധ നേടുകയാണ്. ശബരീഷിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുന്ന മുതല്‍ വോട്ട് ദിവസം വരെയാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി അനൂപ്, സാബുമോന്‍ അബ്ദുസമദ്, മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ്, കല, മാഗി ജോസി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബോബന്‍, മോളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസാണ്.

എല്‍ദോ ഐസക്ക് ഛായഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ക്രിയേറ്റീവ് അഡ്മിനിസ്‌ട്രേറ്റര്‍-ഗോകുല്‍ നാഥ്. ജോബ് ജോര്‍ജ്-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണന്‍.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്