കൗതുകമുണര്‍ത്തി മൂന്ന് വ്യത്യസ്ത ടീസറുകള്‍; എടക്കാട് ബറ്റാലിയന്‍ എത്താന്‍ ഇനി ഏഴ് നാള്‍

“തീവണ്ടി” എന്ന ചിത്രത്തിന് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും നായികാ-നായകന്‍മാരായി എത്തുന്ന പുതിയ ചിത്രമാണ് “എടക്കാട് ബറ്റാലിയന്‍ 06”. ടൊവിനോ ആദ്യമായി പട്ടാള വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാപ്റ്റന്‍ ഷഫീക് മുഹമ്മദ് എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.

എടക്കാട് ബറ്റാലിയന്റെ മൂന്ന് ടീസറുകളാണ് ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. തികച്ചും വ്യത്യസ്തമാണ് മൂന്ന് ടീസറുകളും. ആക്ഷന്‍ രംഗങ്ങളും സാഹിക രംഗങ്ങളുമായിരുന്നു ആദ്യ ടീസറില്‍. നാടും നാട്ടുകാരുമാണ് രണ്ടാമത്തെ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രണയം നിറഞ്ഞ റൊമാന്റിക് ടീസറാണ് മൂന്നാമതായി എത്തിയത്. ഇതോടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. മൂന്ന് ടീസറുകളും ഒപ്പം എത്തിയ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

നവാഗതനായ സ്വപ്നേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി ബാലചന്ദ്രന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. ദിവ്യാ പിളെള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്