മണവാട്ടിയായി സംയുക്ത, മണവാളനായി ടൊവീനോ; തകര്‍പ്പന്‍ ചുവടുകളുമായി ഷെഹ്നായി സോങ് ടീസര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടി ഗാനം

ടൊവീനോ തോമസും സംയുക്ത മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എടക്കാട് ബറ്റാലിയന്‍ 06″ലെ രണ്ടാമത്തെ സോങ് ടീസര്‍ പുറത്ത്. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ഷെഹ്നായി” എന്ന ഗാനത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 31ാം സ്ഥാനത്ത് ഇടംനേടിയിരിക്കുകയാണ്. നേരത്തെ എത്തിയ “നീ ഹിമ മഴയായ്” എന്ന ഗാനവും ഹിറ്റായിരുന്നു.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവീനോ എത്തുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍